X

മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ നീക്കവുമായി സിദ്ദിഖിന്റെ അഭിഭാഷകര്‍

ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം തുടരുകയാണ്. സിദ്ദിഖ് രാജ്യത്തിന് പുറത്തേക്ക് കടന്നുകളയാതിരിക്കുന്നതിനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതിനിടെ, സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് ശ്രമം തുടരുകയാണ്. ഹര്‍ജി അടിയന്തരമായി ഇന്നു തന്നെ പരിഗണിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യമുന്നയിക്കും.

നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷക സംഘമാണ് ഇപ്പോള്‍ സിദ്ദിഖിന് വേണ്ടിയും സുപ്രീം കോടതിയില്‍ കേസ് നടത്തുകയെന്നാണ് വിവരം.

പരാതിനല്‍കാനുണ്ടായ കാലതാമസമാണ് മുന്‍കൂര്‍ ജാമ്യത്തിന് പ്രധാന കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ പരാതിക്കാരിക്കും സാധിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്്.

പരാതിക്കാരിയായ നടിയും സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. അതിജീവിതയ്ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവുന്നത് അഭിഭാഷക വൃന്ദ ഗ്രോവര്‍ ആയിരിക്കും.

 

 

webdesk13: