ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. സര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ മുന്‍നിര്‍ത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
ലൈംഗികാതിക്രമ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവില്‍ പോയിരുന്ന നടന്‍ സിദ്ദിഖ് ഇന്ന് പുറത്തിറങ്ങി. സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് നടന്‍ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.
ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടി. തുടര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് രേപ്പെടുത്തണോ എന്നതിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, രണ്ടുദിവസത്തിനകം പൊലീസ് നോട്ടീസ് നല്‍കിയില്ലെങ്കില്‍ സ്വമേധയാ ഹാജരാകാന്‍ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ഈ മാസം 22നാണ് സിദ്ദിഖിന്റെ ഹര്‍ജി സുപ്രീകോടതി വീണ്ടും പരിഗണിക്കുന്നത്. ഈ സമയം ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.