X

മാപ്പിളപ്പാട്ട് ആസ്വാദിക്കാനെത്തി സിദ്ദീഖും റംലയും

മാപ്പിളപ്പാട്ടിനൊപ്പം താളത്തൊടെയുള്ള കൈയടി സദസ്സില്‍ നിന്ന് ഉയര്‍ന്നു കേട്ടപ്പോള്‍ എല്ലാവരും തിരിഞ്ഞു നോക്കി. ഒറ്റ നോട്ടത്തില്‍ അവര്‍ക്കെല്ലാം മനസ്സിലായി അന്ധരായ ദമ്പതികളാണെന്ന്. അതോടെ അവര്‍ മാപ്പിളപ്പാട്ടു വേദിയിലെ താരങ്ങളായി മാറി.

പാലക്കാട് പടിഞ്ഞാറങ്ങാടി മാവറ ഇസ്‌ലാഹിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്ത് മുസ്‌ലിം ലീഗ് നിര്‍മിച്ചു നല്‍കിയ ബൈത്തുല്‍ റഹ്മയില്‍ താമസിക്കുന്ന സിദ്ദീഖും റംലയുമായിരുന്നു അവര്‍.

മാപ്പിളപ്പാട്ടിനോടും, മിമിക്രിയോടുമൊക്കെ കമ്പമുള്ള ഇവര്‍ കൊല്ലത്ത് കലോല്‍സവം തുടങ്ങിയെന്ന വിവരം റേഡിയോയിലും ടി.വി.യിലും കേട്ടാണ് ഇപ്പോള്‍ താമസിക്കുന്ന തിരുവനന്തപുരം കര മേലാറന്നുരിലെ ഗവ. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എത്തിയത്.

വേദി കണ്ടെത്താന്‍ അല്‍പം പ്രയാസപ്പെട്ടെങ്കിലും മാപ്പിളപാട്ട് വേദിയില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. പാട്ടുകാരെയും പരിപാടി അവതരിപ്പിക്കുന്നവരെയും കാണാന്‍ കഴിയില്ലെങ്കിലും പാട്ടിലൂടെ അവരെ കണ്ട പ്രതീതി ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്.തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ എല്‍ .പി .സ്‌കൂളിലെ അറബി അധ്യാപികയാണ് റംല, പള്ളി പരിസരങ്ങളില്‍ കച്ചവടം നടത്തുകയാണ് സിദ്ദീഖ്.

webdesk14: