യുപി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അഞ്ചു ദിവസത്തെ ജാമ്യം കഴിഞ്ഞ് തിരികെ ജയിലിലെത്തി. രോഗശയ്യയിലായ മാതാവിനെ സന്ദര്‍ശിക്കാനായിരുന്നു ജാമ്യം അനുവദിച്ചിരുന്നത്. അസുഖ ബാധിതയായ മാതാവിനെ കാണാന്‍ കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
ഹാത്രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും.
കര്‍ശന ഉപാധികളോടെയാണ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കാപ്പന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയത്. പിറ്റേന്ന് രാവിലെ അദ്ദേഹം മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി.