X

‘സിദ്ധിഖ് തെറ്റിദ്ധരിപ്പിക്കുന്നു, അന്വേഷണവുമായി സഹകരിക്കുന്നില്ല’,പൊലീസ്

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഇക്കാര്യം പുറത്തവിട്ടത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവനടിയെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു സിദ്ധിഖിനെതിരെയുള്ള കേസ്.

സുപ്രീം കോടതി നേരത്തെ സിദ്ധിഖിന് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സാക്ഷിയെ സ്വാധീനിക്കാനോ , അധിഷേപിക്കാനോ ശ്രമിക്കരുതെന്ന് കോടതി സിദ്ദിഖിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ സിദ്ധിഖ് ഹാജരായിരുന്നു. കേസില്‍ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.

 

webdesk17: