X

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്ഐ അഴിഞ്ഞാടുന്നു, അക്രമത്തെ പോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രി: വി ഡി സതീശൻ

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ ആത്മഹത്യയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സാമൂഹ്യ പെൻഷൻ മുടങ്ങിയിട്ട് ഇന്ന് ഏഴാം മാസം.കേരളത്തിലെ പാവങ്ങളിൽ പാവങ്ങളോട് ക്രൂരത. 13 ജില്ലകളിലെ ജനകീയ ചർച്ചാ സദസ്സുകളിലും കേട്ടത് ഈ പരാതിയാണ്.പട്ടികജാതി വിദ്യാർഥികൾക്ക് ഇ- ഗ്രാൻഡ് കൊടുക്കുന്നില്ല. ഒരു ആനുകൂല്യങ്ങളും നൽകുന്നില്ല.സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അസംബന്ധം. അങ്ങനെ ഒരു റിപ്പോർട്ട് ഇല്ല.

ഉണ്ടെങ്കിൽ താനും കെ.പി.സി.സി അധ്യക്ഷനും എങ്കിലും കാണണ്ടേ. ഓരോ റിപ്പോർട്ടർമാരും തോന്നിയത് പോലെ പറയുന്നു. ഇന്നലെ ആളുകൾ പിരിഞ്ഞുപോയത് കെപിസിസി അധ്യക്ഷന് വിഷമമായി. താൻ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. നാക്കു പിഴ വന്നതൊക്കെയാണോ വാർത്ത കൻ്റോൺമെന്റ് ഹൗസിലും മരപ്പട്ടി ഉണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

webdesk13: