വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികള്‍. ഹോസ്റ്റലില്‍ വിചാരണ പതിവെന്ന് പ്രതികള്‍ മൊഴിനല്‍കി. ഹോസ്റ്റല്‍ എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതി. പരാതികള്‍ അവിടെ തന്നെ തീര്‍പ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താന്‍ പോലും അനുവദിക്കില്ല എന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവനാണ് എസ്എഫ്‌ഐയുടെ കിരാതവാഴ്ച്ചയെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേര്‍ന്ന് മര്‍ദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലില്‍ പരസ്യവിചാരണ പതിവാണ്. എസ്എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി കോടതി പരാതികള്‍ തീര്‍പ്പാക്കുകയും ശിക്ഷ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥിനെ നേരിട്ട് മര്‍ദ്ദിച്ചവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ 18 ന് ആയിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയത്.