ബംഗളൂരു: കര്‍ണാടകയിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ. കര്‍ണാടകയിലെ മുഖ്യമന്ത്രി സിദ്ധാരാമയ്യുടെ നയപരിപാടികള്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തന്നെ അധികാരത്തിലേറ്റുമെന്നാണ് സര്‍വേ റിപോര്‍ട്ട് പറയുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെയായിരിക്കുകോണ്‍ഗ്രസ് അധികാരമേല്‍ക്കുകയെന്നും സര്‍വ്വേ റിപോര്‍ട്ടില്‍ പറയുന്നു. സീ ഫോര്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഈ ഫലം.
കഴിഞ്ഞ മാസം 19 തൊട്ട് ഈ മാസം 10 വരെ നടത്തിയ സര്‍വേയിലാണ് ഈ ഫലം വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സര്‍വേ നടന്നത്.
225 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 120 മുതല്‍ 132 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപിക്ക് 60 മുതല്‍ 72 സീറ്റുകള്‍ വരെയെ ലഭിക്കുകയുള്ളൂ. ജനതാദള്‍ എസ് 24 മുതല്‍ 30 സീറ്റ് വരെ നേടാം എന്നാണ് സര്‍വേ ഫലം. ചെറുകക്ഷികള്‍ക്ക് ഒന്നു മുതല്‍ ആറ് സീറ്റുകള്‍ വരെ ലഭിക്കാം. 340 ഓളം നഗരങ്ങളിലും നിന്നും 550 ഒളം ഗ്രാമങ്ങളില്‍ നിന്നും കേന്ദ്രീകരിച്ചാണാണ് സര്‍വ്വേ നടത്തിയത്.