ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. നട്ടെല്ലില്ലാത്തവരാണ് കര്‍ണാടകയിലെ ബി.ജെ.പിക്കാരെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കര്‍ഷകരുടെ വായ്പ എഴുതിതള്ളണമെന്നു കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പിക്കാര്‍. പകരം ട്വിറ്ററ്ിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണ് അവര്‍.
ജനം വിഡ്ഢികളാണെന്ന് കരുതരരുത്. ചില വ്യവസായികളുടെ ലക്ഷകണക്കിനു കോടി രൂപയാണ് കേന്ദ്രം എഴുതിതള്ളിയത്. ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കു ചെറിയ ആശ്വാസം പോലും നല്‍കിയില്ല, സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
‘ കോര്‍പ്പറേറ്റുകളുടെ വായ്പ എഴുതി തള്ളിയെന്ന് നിങ്ങള്‍ അംഗീകരിച്ചല്ലോ. കര്‍ഷകരുടെ വായ്പ ഇതുപോലെ എഴുതിത്തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിക്കാന്‍ ഇനി ഞങ്ങള്‍ക്കൊപ്പം ചേരൂ. സ്യൂട്ട് ബൂട്ട് സര്‍ക്കാര്‍ അല്ല നിങ്ങളുടേതെന്ന് തെളിയിക്കൂ’-സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക പര്യടനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 15 കോര്‍പ്പറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയത്.
എന്നാല്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ മോദിയോ അരുണ്‍ ജെയ്റ്റ്‌ലിയോ തയാറല്ല. കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ഷകരുടെ 8000 കോടി രൂപ എഴുതിതള്ളിയത് പ്രശംസനീയമാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.