X

വഴിത്തര്‍ക്കം; വീട്ടില്‍ കയറി അതിക്രമം കാട്ടി എസ്.ഐ, വണ്ടിയിടിച്ചു കൊല്ലുമെന്ന് ഭീഷണി

വീട്ടില്‍ കയറി അതിക്രമം കാട്ടിയ എസ്.ഐക്കെതിരേ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തു. ആലപ്പുഴ റെയില്‍വെ പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ മന്നൂര്‍ക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 4 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വഴിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ടുവര്‍ഷമായി നിരന്തരം ഉപദ്രവിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഷാനിഫിനെ പലതലണ ലിയമല പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇയാള്‍ ഇതുവരെ ഹാജരായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്നു. മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങള്‍ അടിച്ചു നശിപ്പിച്ചു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെയും മകളെയും വണ്ടിയിടിച്ചു കൊല്ലുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. ഭര്‍ത്താവ് വിദേശത്തായതിനാല്‍ യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്.

webdesk13: