X

ജനുവരി മുതല്‍ പൊലീസ് സ്‌റ്റേഷന്‍ ചുമതല എസ്.ഐമാര്‍ക്ക്

പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല ജനുവരി മുതല്‍ വീണ്ടും എസ്.ഐമാര്‍ക്ക് മടക്കി നല്‍കും. ഇന്‍സ്‌പെക്ടര്‍മാരെ സ്‌റ്റേഷന്‍ഹൗസ് ഓഫീസര്‍മാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണിത്. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുളള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ആലോചന നടത്തുന്നത്.

ഇന്‍സ്‌പെക്ടര്‍മാര്‍ സ്‌റ്റേഷന്‍ഹൗസ് ഒഫീസര്‍മാരായിരിക്കുന്ന പൊലീസ് സ്‌റ്റേഷനുകളില്‍ പകുതിയോളം എണ്ണത്തില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതല നല്‍കും. കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ സ്‌റ്റേഷനുകളുടെ ചുമതലയാകും കൈമാറുക. 478 പൊലീസ് സ്‌റ്റേഷനുകളിലാണ് നിലവില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്. ഇതില്‍ 210 സ്‌റ്റേഷനുകളുടെ ചുമതലയാകും മാറ്റുക. സ്‌റ്റേഷനില്‍നിന്ന് പിന്‍വലിക്കുന്ന ഇന്‍സ്‌പെക്ടര്‍മാരെ സൈബര്‍, പോക്‌സോ, സാമ്പത്തികത്തട്ടിപ്പ് കേസ് അന്വേഷണങ്ങള്‍ക്ക് വിനിയോഗിക്കും.

 

webdesk14: