കൊച്ചി: നടന്‍ ഷൈന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും തമ്മിലുള്ള പ്രശ്‌നത്തിന് ഇന്ന് പരിഹാരമായേക്കും. ഇരുവരും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും താരസംഘടന അമ്മയുടേയും നേതൃത്വത്തി്ല്‍ ഇന്ന് ചര്‍ച്ച നടക്കും. നിര്‍മ്മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഷൈനോട് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.
വെയില്‍ എന്ന ചിത്രത്തിലെ കരാറുമായി ബന്ധപ്പെട്ടതാണ് ഷൈന്‍ നിഗത്തിന്റേയും ജോബി ജോര്‍ജ്ജിന്റേയും തര്‍ക്കം. തനിക്ക് നേരെ വധഭീഷണി ഉണ്ടെന്നാണ് ഷൈന്‍നിഗത്തിന്റെ പരാതി. എന്നാല്‍ സിനിമക്കായി വളര്‍ത്തിയ മുടി ഷൈന്‍ വെട്ടിയെന്നും പ്രതിഫലം 30 ലക്ഷം 40 ലക്ഷമായി വേണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് ജോബി ജോര്‍ജ്ജിന്റെ ഭാഗം. സംഭവം വിവാദമായതോടെ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു ഇരു സംഘടനകളും.