ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ച് നടന്‍ ഷൈന്‍ നിഗം. ജോബി ജോര്‍ജ്ജിനുള്ള മറുപടി റബ്ബ് തന്നോളുമെന്ന് ഷൈന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നടന്‍ ഷൈന്‍ നിഗം തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മക്ക് ഷൈന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഷൈനിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ജോബി ജോര്‍ജ് പത്രസമ്മേളനം നടത്തിയിരുന്നു. 4.82 കോടി മുതല്‍മുടക്കുള്ള തന്റെ സിനിമയുടെ അവശേഷിക്കുന്ന ചിത്രീകരണത്തില്‍നിന്നും ഷൈന്‍ ഒഴിഞ്ഞുമാറുകയാണെന്നും ഇപ്പോള്‍ പ്രതിഫലം കൂട്ടിച്ചോദിക്കുകയാണ് എന്നുമാണ് ജോബി ജോര്‍ജ് പറഞ്ഞത്. മുപ്പത് ലക്ഷമാണ് ഷൈനിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഈ വിഷയം ഉന്നയിച്ച് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.
ഇതിനു മറുപടിയുമായി ഇപ്പോള്‍ ഷെയ്ന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ഇതിനുള്ള മറുപടി നല്‍കിയത്. ‘ജോബി ജോര്‍ജിന്റെ പത്രസമ്മേളനം കണ്ടവരാണെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല,? അതിലുള്ള ഒരു സെന്റന്‍സിനുള്ള മറുപടിയാണ്. പിന്നെ അതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങള്‍ക്കുമുള്ള മറുപടിയാണ്. ഇത് വെല്ലുവിളി അല്ലാട്ടോ.., എന്നെ നിയന്ത്രിക്കുന്നയൊരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇതിന് മറുപടി തരുന്നില്ല. റബ്ബ് തന്നോളും’ എന്നാണ് ഷെയ്ന്‍ വീഡിയോയില്‍ പറഞ്ഞത്.