X

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷിനും എതിരെ തെളിവുണ്ടെന്നു ഷുക്കൂറിന്റെ മാതാവ്

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആതിഖ സി.ബി.ഐ കോടതിയെ സമീപിച്ചു. കൊലപാതകത്തില്‍ പി. ജയരാജനും ടി.വി രാജേഷിനുമെതിരെ തെളിവുകളുണ്ടെന്ന് ആതിഖ കോടതിയെ അറിയിച്ചു. അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ആത്തിക്ക സത്യവാങ്മൂലം സമര്‍പ്പിച്ചത്. 28 മുതല്‍ 33 വരെയുള്ള പ്രതികള്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ തെളിവുണ്ട്.

അതിനാല്‍, വിടുതല്‍ ഹര്‍ജി തള്ളണമെന്നാണ് ആവശ്യം. കേസില്‍ പ്രഥമ ദൃഷ്ട്യ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. 2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.

 

 

 

 

 

 

 

 

webdesk14: