X

മുഖ്യമന്ത്രി വിളിക്കാത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കെ.പി.എ മജീദ്

കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. മുഖ്യമന്ത്രി വിളിക്കാത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. നാളത്തെ യോഗം പ്രഹസനമെന്നും കെ.പി.എ.മജീദ് കൂട്ടിച്ചേര്‍ത്തു.

നാളെ രാവിലെ 10.30ന് മന്ത്രി ഏ.കെ ബാലന്റെ അധ്യക്ഷതയിലാണ് കണ്ണൂരിലെ കളക്ട്രേറ്റില്‍ സമാധാനയോഗം നടക്കുന്നത്. യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് ഇന്നലെ രമേഷ് ചെന്നിത്തല പറഞ്ഞിരുന്നു.

chandrika: