X

ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണം ഇല്ല; മാതാപിതാക്കളുടെ ഹർജി തള്ളി സുപ്രീം കോടതി

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹരജി സുപ്രിംകോടതി തള്ളി. വിചാരണ വേളയിൽ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ, നിയമപരമായ മാർഗ്ഗം തേടാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു.

സംഭവം നടന്ന് 5 വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി. അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഫയല്‍ ചെയ്തു.

2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കിവെ സ്ഥലത്തെത്തിയ ക്വട്ടേഷൻ ആദ്യം ബോംബെറിയുകയും പിന്നീട് ഷുഹൈബിനെ 41 തവണ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

webdesk14: