ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പൊലീസ് കോടതിയെ അറിയിച്ചു. തലശ്ശേരി കോടതിയിലാണ് ഹരജി നല്‍കിത്.

ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍ മുഖേനയാണ് ഹരജി നല്‍കിയത്.

2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്ത് വെച്ച് ശുഹൈബ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരിയെ സി.പി.എമ്മില്‍ നിന്നു പുറത്താക്കിയിരുന്നു.

webdesk13:
whatsapp
line