ദുബൈ: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും ഭര്‍ത്താവ് പാകിസ്ഥാന് ക്രിക്കറ്റ് താരം ശുഐബ് മാലികിനും യുഎഇ ഗോള്‍ഡന്‍ വിസ. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സാനിയ മിര്‍സയാണ് ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷം ആരാധകരുമായി പങ്കുവെച്ചത്്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിനും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ദുബൈ ജനറല്‍ അതോറിറ്റി ഓഫ് സ്പോര്‍ട്സ് എന്നിവയ്ക്കും നന്ദി അറിയിക്കുന്നതായി സാനിയ മിര്‍സ പ്രതികരിച്ചു.
ദുബൈ തന്റെ രണ്ടാമത്തെ വീടാണെന്നും കൂടുതല്‍ സമയം ഇവിടെ ചെലവിടാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ സാനിയ, തനിക്ക് ലഭിച്ച വലിയ ആദരവാണിതെന്നും അഭിപ്രായപ്പെട്ടു.