കോഴിക്കോട്: ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത്. ദൈവത്തിന് മുകളിലല്ല ബിസിസിഐ യുടെ സ്ഥാനം എന്ന് ശ്രീശാന്ത് പറഞ്ഞു. ഐപിഎല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കം ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് പോകാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെയാണ് മലയാളി താരം എസ്.ശ്രീശാന്ത് രംഗത്തെത്തിയത്. ‘നാല് വര്‍ഷമായി സഹിക്കുന്നു മോശം പെരുമാറ്റമാണ് ബിസിസിഐയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്’ ശ്രീ പറഞ്ഞു.
വിലക്ക് നീക്കം ചെയ്തുള്ള ഹൈക്കോടി സിംഗിള്‍ ബഞ്ച് തീരുമാനത്തെ ഡിവിഷന് ബഞ്ചില്‍ ചോദ്യം ചെയ്യാനാണ് ബിസിസിഐ തീരുമാനം. ശ്രീശാന്തിന്റെ മടങ്ങിവരവിന് ഇത് സാരമായി ബാധിക്കും
C mon @bcci this is worst u can do to anyone that too who is proven innocent not just once but again and again..don’t know why u doing this?
— Sreesanth (@sreesanth36) August 11, 2017