X

നീറ്റ് ഫലം പ്രഖ്യാപിച്ചു; ചരിത്രം സൃഷ്ടിച്ച് ഷുഐബ് ആഫ്താബ്- ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2020 ഫലം പ്രഖ്യാപിച്ചു. 720ല്‍ 720 മാര്‍ക്കും നേടിയ ഒഡീഷയില്‍ നിന്നുള്ള ഷുഐബ് ആഫ്താബാണ് ഒന്നാം റാങ്ക് നേടിയത്. നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്നത്.

രാജസ്ഥാനിലെ കോട്ടയിലാണ് പഠിച്ചത്. മകന്റെ പഠനത്തിനായി ഷുഐബിന്റെ കുടുംബം ഒഡീഷയില്‍ നിന്ന് കോട്ടയിലേക്ക് താമസം മാറിയിരുന്നു. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കാണ് ഈ മിടുക്കന്‍ സ്വന്തമാക്കിയിരുന്നത്.

പരീക്ഷയുടെ ആന്‍സര്‍ കീകള്‍ കഴിഞ്ഞ ദിവസം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നു. അമ്പത് ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ളവര്‍ യോഗ്യത നേടും. 14.37 ലക്ഷം പേരാണ് സെപ്തംബര്‍ 13ന് നടന്ന നീറ്റ് പരീക്ഷയ്ക്കിരുന്നത്.

Test User: