ബലസോര്‍: ശൗര്യമിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 800 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് ശൗര്യ. ഒറീസയിലെ ബലസോറില്‍ വെച്ചായിരുന്നു പരീക്ഷണം.
ശൗര്യ മിസൈല്‍ വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാര്‍ഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. 400 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചില്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന മിസൈലാണിത്.