എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം.മുന്നണി മാറ്റം മുസ്ലീം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പലകുറി വ്യക്തമാക്കിയതാണ്. എന്നിട്ടും ഇടക്കിടെ ലീഗിന് ക്ഷണക്കത്ത് അയക്കുന്നവര്‍ ആ സ്റ്റാമ്പിന്റെ പണം വെറുതെ കളയണോ? പി എം എ സലാം ഫേസ്ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ സ്വീകരിക്കാമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ലീഗ് നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ്. മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലോ ചര്‍ച്ചയിലോ ഇല്ല. ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.