വിജയപുര: താന്‍ ആഭ്യന്തരമന്ത്രി ആയിരുന്നെങ്കില്‍ ബുദ്ധിജീവികളെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ്. വിജയപുരയില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. ‘ഈ ആളുകള്‍ (ബുദ്ധിജീവികള്‍) ജീവിക്കുന്നത് ഈ രാജ്യത്താണ്, നമ്മുടെ വായുവാണ് ശ്വസിക്കുന്നത്, നമ്മുടെ വെള്ളമാണ് കുടിക്കുന്നത്, നമ്മള്‍ നികുതി അടയ്ക്കുന്ന സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. എന്നിട്ട് അവര്‍ ഇന്ത്യന്‍ പട്ടാളത്തിന് എതിരെ മുദ്രാവാക്യം വിളിക്കും. ബുദ്ധിജീവികളില്‍ നിന്നും മതേതരവാദികളില്‍ നിന്നും രാജ്യത്തിന് വലിയ അപകടമാണ് നേരിടേണ്ടി വരുന്നത്. എന്നെ പോലെ ഒരാള്‍ ആഭ്യന്തരമന്ത്രി ആയാല്‍, അവരെയൊക്കെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടും’ ബിജെപി നേതാവ് ബസനഗൗഡ പട്ടീല്‍ യത്‌നാല്‍ പറഞ്ഞു.