Categories: Newsworld

അമേരിക്കയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ലോസ് ആഞ്ചലസ്; അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു.

സംഭവ സമയത്ത് പതിനായിരക്കണക്കിന് പേരാണ് പാര്‍ക്കില്‍ ഉണ്ടായിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്.

മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

webdesk13:
whatsapp
line