വെടിയേറ്റ മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റതിന്റെ പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാര്‌യില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഇന്ന് രാവിലെയോടെ അബെക്ക് നേരെ ആക്രമണമുണ്ടായത്. നെഞ്ചിന് രണ്ടുതവണ വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയിലെത്തിച്ചു.
ജപ്പാന്‍ പാര്‍ലമെന്റ് ഉപരിസഭയിലേക്ക് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആക്രമി എന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.