കൊന്നവരും, കൊല്ലിച്ചവരും, കൊല്ലാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരും കാണേണ്ട ഹ്രസ്വ ചിത്രമാണ് ഉടുമ്പ്. ഷിജിത്ത് കല്ല്യാടന്‍ സംവിധാനം ചെയ്ത 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ചോര പടരുന്ന, ചോരക്കറ പുരളുന്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ പശ്ചാത്തല കഥയാണ് പറയുന്നത്.
സൗഹൃദം എത്രമേല്‍ പ്രിയപ്പെട്ടതാണന്നും അതിന് മുറിഞ്ഞ് പോകുമ്പോള്‍ സംഭവിക്കുന്നതെന്താണെന്നും വരച്ചിടുന്നുണ്ട് സിനിമ. ഉടുമ്പ് ബാലന്റെയും, മകന്റെയും ജീവിതവും, ഇടയ്ക്ക് നടക്കുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം.
കണ്ണൂരിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് സിനിമയില്‍. അക്രമമാണ് രാഷ്ട്രീയമെന്ന ബോധത്തിനിടയില്‍ ജീവിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ചിത്രം. നല്ല ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിച്ചതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കും.
മനസ്സിനെ കൊളുത്തി വലിക്കുന്ന, പിടിവിടാതെ ഒപ്പം കൂട്ടുന്ന സിനിമ തന്നെയാണ് ഉടുമ്പ്. ചിത്രത്തിന്റെ ഛായാഗ്രഹണവും, എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് തരുണ്‍ സുധാകരനാണ്. സുര്‍ജിത് പുരോഹിത്, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, മനോഹരന്‍ വെള്ളിലോട്, മുരളി വായാട്ട്, മധു വായാട്ട്, രാമകൃഷ്ണകന്‍ പഴശ്ശി, വിഷ്ണു, എസ്.കെ ഷാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.