ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസെടുത്തു. ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.
കരാറുകാരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും റെയില്‍വേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാര്‍ നല്‍കിയിരുന്നതെന്നും റെയില്‍വേ പറഞ്ഞു. ജോലി കഴിഞ്ഞ് ചില തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാന്‍ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.
അതേസമയം, ട്രെയിന്‍ തട്ടി പുഴയിലേക്ക് തെറിച്ചു വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കരാര്‍ തൊഴിലാളികളായ മൂന്നുപേര്‍ ട്രെയിനിടിച്ചു മരിച്ചത് . ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത് .
കേരള എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ായത്. ആറുപേര്‍ ഓടി രക്ഷപ്പെട്ടു . മൂന്നുപേര്‍ അപകടത്തില്‍പെട്ട് മരിച്ചു. ഇതിനിടെ ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണന്‍, റാണി, വള്ളി എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ട്രാക്കില്‍നിന്നാണ് കണ്ടെത്തിയത്.