തിരുവനന്തപുരം: സംസ്ഥാനത്തെ ഷോപ്പിങ് മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഒമ്ബത് വരെ പ്രവര്‍ത്തിക്കാം. ബുധനാഴ്ച മുതലാണ് മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
കര്‍ക്കിടക വാവിന് കഴിഞ്ഞ വര്ഷത്തെപോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്കി. മറ്റു ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.