X

ടിപി കൊല്ലപ്പെട്ടത് അറിഞ്ഞില്ല, ജലീലിന്റെ മാര്‍ക്ക് ദാനം അറിഞ്ഞില്ല, സ്വപ്‌ന സന്ദര്‍ശിച്ചത് അറിഞ്ഞില്ല- ഒന്നും അറിയാത്ത മുഖ്യമന്ത്രി!

തിരുവനന്തപുരം: വിവാദങ്ങളുണ്ടാകുമ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരന്‍. മന്ത്രി ജയരാജന്റെ ബന്ധു നിയമന വിവാദം മുതല്‍ സംസ്ഥാന ഖജനാവിന്റെ പൊതുകടം വരെയുള്ള 30 കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ, ഒരു പാവം മുഖ്യമന്ത്രി എന്നാണ് രാജശേഖരന്‍ പരിഹസിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

1) മന്ത്രി ജയരാജൻ്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല
2) മന്ത്രി ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം അറിഞ്ഞില്ല.
3 ) മന്ത്രി ജലീലിൻ്റെ മാർക്ക് ദാനം അറിഞ്ഞില്ല; ജലീൽ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല.
4) ബ്രൂവറി, ഡി സ്റ്റലറി തുടങ്ങാൻ പോയത് അറിഞ്ഞില്ല.
5) പമ്പയിലെ മണൽകടത്ത് അറിഞ്ഞില്ല.
6) ഫെയർ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല
7 )മനുഷ്യനിർമിത പ്രളയം അറിഞ്ഞില്ല
8 ) കെ.എസ്. ഇ .ബി ട്രാൻസ്‌ ഗ്രിഡ് അഴിമതി അറിഞ്ഞില്ല.
9 ) കെ. ഫോൺ അഴിമതി അറിഞ്ഞില്ല.
10) ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അറിഞ്ഞില്ല
11 ) ഡി വൈ എഫ് .ഐ നേതാവ് റഹീമിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല.
12 ) പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറന്നത് അറിഞ്ഞില്ല.
13 ) ഇ- ബസ് കൺസൾട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വന്നത് അറിഞ്ഞില്ല.
14) സർക്കാർ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്.
15) വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ല
16) കുന്നത്ത് നാട് ഭൂമി വിവാദത്തിൽ ഏക്കറുകണക്കിന് ഭുമി പതിച്ചു നൽകാൻ തീരുമാനിച്ചതും അറിഞ്ഞില്ല.
17 ) കിഫ് ബി യിൽ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിൻവാതിൽ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല
18) മാധ്യമ സുഹൃത്തുക്കളെ സൈബർ സഖാക്കൾ ആക്ഷേപിച്ചതറിഞ്ഞില്ല.
19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദർശിച്ചത് അറിയില്ല
20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം ഉള്ള ജോലി തൻ്റെ വകുപ്പിന് കീഴിൽ കൊടുത്തതും അറിഞ്ഞില്ല.
21 ) പ്രളയ ഫണ്ട് സമാഹരിക്കാൻ വിദേശ സന്ദർശനം നടത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല.
22)ലൈഫ്മിഷനും റെഡ് ക്രസൻ്റും ആയി തൻ്റെ ഓഫിസിൽ, തൻ്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറും അറിഞ്ഞില്ല.
23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാൻ വേണ്ടി സ്പ്രിംഗ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല.
24) 2017ൽ ഫോറിൻ കോൺട്രിബ്യൂഷൻ വയലേഷൻ ഉണ്ടായാൽ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അനുമതി കൊടുത്തതും അറിഞ്ഞില്ല
25) പ്രളയ ഫണ്ട് സഖാക്കൾ അടിച്ചുമാറ്റിയതും അറിഞ്ഞില്ല
26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അറിഞ്ഞില്ല
27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല.
28) തീ പിടുത്തം ഷോർട്ട് സർക്യൂട്ടല്ലന്ന ഫോറൻസിക് റിപ്പോർട്ടും അറിഞ്ഞില്ല, ഫോറൻസിക്കിൻ്റെ തലപ്പത്ത് മാറ്റം വരുത്താൻ പോകുന്നതും അറിഞ്ഞില്ല
29 ) കൃപേഷ്, ശരത് ലാൽ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാൻ വക്കീലൻമാരെ ഏർപ്പെടുത്തിയതും സി.ബി.ഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല.
30) ധൂർത്ത് കാരണം സംസ്ഥാനത്തിൻ്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാൻ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എൻ്റെ ഭരണത്തിൽ ആണന്ന് ഞാൻ അറിഞ്ഞില്ല
https://www.facebook.com/959807624139062/photos/a.1207170029402819/3381824941937306/

Test User: