X

ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; 100 യൂണിറ്റിന് പ്രതിമാസം 18 രൂപ കൂടും

Image for representation only. Photo: Shutterstock

ജനത്തെ ഷോക്കടിപ്പിച്ച് സർക്കാറിന്റെ വൈദ്യുതി ചാർജ്ജ് വർധന. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്. ഫിക്‌സഡ് നിരക്കിൽ കൂടുന്നത് 5 രൂപ മുതൽ 40 രൂപവരെയാണ്. അതായത് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീട്ടുടമസ്ഥന് നിലവിലുള്ള തുക 430 ആയിരുന്നെങ്കിൽ വർധനവ് പ്രകാരം അത് 448 രൂപയായി ഉയരും. അടുത്ത മാർച്ച് വരെ അത് 448 ആയി തുടരും. എന്നാൽ മാർച്ച് കഴിയുന്നതോടെ ഇത് 500ലേക്ക് ഉയരും. യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ച് ഇന്നലെയാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കിയത്.

നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്‌സഡ് ചാർജ്ജും കൂട്ടി. നികുതിഭാരം, വിലക്കയറ്റം തുടങ്ങിയ സാമ്പത്തിക ഞെരുക്കങ്ങളിൽ നട്ടം തിരിയുമ്പോഴാണ് ജനത്തിന്റെ പിരടിയിൽ സർക്കാറിന്റെ ഈ അധികബാധ്യത.

webdesk17: