ശക്തമായ മഴയെ തുടര്‍ന്ന് പൊട്ടിവീണ വൈദ്യുതി ലൈനില്‍ ബൈക്ക് തട്ടി കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹം പൊട്ടി വീണ ലൈന്‍ കമ്പിയില്‍ തട്ടുകയായിരുന്നു. തുടര്‍ന്നാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിനൊപ്പം ചെറിയ കുട്ടിയുണ്ടായിരുന്നു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.