ഗവര്‍ണ്ണക്കെതിരെ നിശിത വിമര്‍ശനം നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതരില്‍ കേന്ദ്ര നേതൃത്വം രംഗത്തു വന്നതിനു പിന്നാാലെ നിലപാടു ന്യായീകരിച്ചു ശോഭാ സുരേന്ദ്രനും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്റെ നിലപാടില്‍ തെറ്റില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചത്.
ഗവര്‍ണറുടെ ഭരണാഘടന പദവി മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞിരുന്നു. എന്നാല്‍ രാജീവ് പ്രതാപിന്റെ വാക്കുകള്‍ താന്‍ പറഞ്ഞെതിന് എതിരല്ലെന്നായിരുന്ന ശോഭാ സുരേന്ദ്രന്റെ മറുപടി.