തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ചീഫ് സെക്രട്ടറിക്ക് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം. ആരോഗ്യ പരിശോധനക്കായി തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം.
അതേസമയം, ശിവശങ്കര്‍ ചികിത്സതേടിയ കരമന ആശുപത്രിയില്‍ കസ്റ്റംസ് സംഘവും എത്തി. അറസ്റ്റ് ഉറച്ചെന്നിരിക്കെ അതില്‍ നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്ന സൂചനകള്‍ ഉയരുന്നതിനിടെയാണ് കസ്റ്റംസ് സംഘവും ആശുപത്രിയിലെത്തിയത്. ഇതിനിടെ, ശിവശങ്കര്‍ അറസ്റ്റിലാണെന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യാന്‍ വിളിച്ചെങ്കിലും എം ശിവശങ്കര്‍ ഹാജരായിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ശിവശങ്കര്‍ ഹാജരാകാതിരുന്നത്. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അറസ്റ്റ് ഉറച്ചെന്നിരിക്കെ അതില്‍ നിന്നും രക്ഷപ്പെടാനാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്ന ന്നുണ്ട്.
കസ്റ്റംസ് തുടര്‍ച്ചയായി 2 ദിവസം ചോദ്യം ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. മുമ്പ് 2 തവണ ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്‍ഐഎയും കസ്റ്റംസും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ലഭിച്ച ശേഷം വീണ്ടും വിളിക്കാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ആലോചിച്ചിരുന്നത്. ഇതിനിടെയാണ് 2 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്ന സ്വപ്നയുടെ മൊഴി പുറത്ത് വന്നത്. ഇതിനായി നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തു. ഇതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.