മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നിലവിലെ സഖ്യം തുടരുമ്പോള്‍ ശിവസേന ഒറ്റക്ക് മല്‍സരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
എന്‍.സി.പി നേതാവ് ശരത് പവാറിന് പത്മവിഭൂഷന്‍ പുരസ്‌കാരം നല്‍കിയതിനു പിന്നാലെയാണ് ഉദ്ധവിന്റെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഇത് ബി.ജെ.പി എന്‍.സി.പിയോട് കൂടുതല്‍ അടുക്കുന്നുവെന്നതിന്റെ സൂചനയാണ്. ബി.ജെ.പി എന്‍സിപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് താക്കറെയുടെ പരോക്ഷ പരാമര്‍ശം. പവാറിന്റെ പേര് പരാമര്‍ശിക്കാതെ ഉദ്ദവ് താക്കറേ പാര്‍ട്ടി പ്രവര്‍ത്തകരെ സംബോധന ചെയ്യുന്നതിനിടെ ഇത് സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്ന എന്‍.സി.പി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം സഖ്യം വിട്ടിരുന്നു. പിന്നീട് ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ല.
ഇനി ബി.ജെ.പി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതല്‍ പോരാട്ടം ആരംഭിച്ചുവെന്നും താക്കറെ പറഞ്ഞു.