മുംബൈ: എന്‍.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. ബി.ജെ. പി അധ്യക്ഷന്‍ അമിത്ഷായെ വെല്ലുവിളിച്ച് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയതാണ് പുതിയ സംഭവം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ ഇതുവരെ ജനിച്ചിട്ടില്ലെന്നും ശിവസേനയുടെ രാഷ്ട്രീയ യാത്രക്കിടെ നിരവധി ‘തരംഗങ്ങള്‍’ തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഉദ്ധവ് പ്രതികരിച്ചു.
മുംബൈയില്‍ പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. ബി.ജെ.പി തങ്ങളെ തകര്‍ക്കുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അമിത് ഷാ ഒന്നോര്‍ക്കണം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പാര്‍ട്ടി ഇനിയും ജനിച്ചിട്ടില്ല. ബി.ജെ. പി ഇത്തരം വീരവാദങ്ങളൊക്കെ പറയുമ്പോഴും ശിവസേനയെ വീഴ്ത്താ ന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയാല്‍ നന്ന്. 2014ല്‍ രാജ്യത്ത് മോദി തരംഗം ഉണ്ടായിട്ടുണ്ടാവും. പക്ഷേ ശിവസേന ഒരുപാട് തരംഗങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ട് -ഉദ്ധവ് പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്ന അമിത് ഷായുടെയും മോദിയുടെയും പരാമര്‍ശങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. കോണ്‍ഗ്രസ് ഇത്തരം ശ്രമങ്ങളെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. 2014ല്‍ ഇതിനുള്ള ഫലം അവര്‍ക്ക് ലഭിച്ചു. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് പോലും അവര്‍ക്കില്ല. നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പി എന്നിവര്‍ ബി.ജെ. പിക്കൊപ്പമുണ്ടാകുമ്പോള്‍ അവരെങ്ങനെയാണ് രാമക്ഷേത്രം നിര്‍മിക്കുക. ഇതിലൊന്നും നിലപാട് വ്യക്തമാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല- ഉദ്ധവ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞദിവസം മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ശിവസേനക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തങ്ങളുമായി ചേര്‍ന്ന് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്നും ഇല്ലെങ്കില്‍ സേനയെ തകര്‍ത്തെറിയുമെന്നുമായിരുന്നു ഭീഷണി.
അമിത് ഷായേയും മോദിയേയും വെല്ലുവിളിച്ച് ശിവസേന
Tags: bjp - shivsena