X
    Categories: CultureMoreViews

വോട്ടര്‍മാര്‍ക്ക് ബി.ജെ.പി പണം നല്‍കുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

തിങ്കളാഴ്ചയാണ് പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി അംഗമായിരുന്ന ചിന്തമന്‍ വാംഗയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കി ബി.ജെ.പി ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ശിവസേന നേതാവ് അമിത് ഗോഡയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിതിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും കത്തില്‍ ശിവസേന ആവശ്യപ്പെടുന്നു.

അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ബി.ജെ.പിയുടേയും ശിവസേനയുടേയും സ്ഥാനാര്‍ഥികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെ വിവിധ ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലികള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: