ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കു മുമ്പേ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി ശിവസേന. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ചാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന ഇക്കാര്യം അറിയിച്ചത്. ഇന്നു വൈകിട്ട് അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കെയായിരുന്നു.
ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ശിവേസന നേതാവ് ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ചക്കു തയാറായത്. സമ്പര്‍ഗ് ഫോര്‍ സമ്രതന്‍ കാമ്പയിന്റെ ഭാഗമായാണ് അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ചക്കെത്തിയത്.
ശിവസേനയുടെ സഖ്യം ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വേണ്ട രീതിയില്‍ ഉണ്ടായില്ലെന്നും വൈകിപ്പോയെന്നും ശിവസേന അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്കു മുമ്പ് ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറയുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചാല്‍ മതിയെന്ന തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും റൗട്ട് വ്യക്തമാക്കുന്നു.