X
    Categories: CultureMoreViews

രാഹുലിനെ വിമര്‍ശിച്ച മോദിക്ക് ശിവസേനയുടെ മറുപടി

മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ പറഞ്ഞതിനെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെതാണ് ശിവസേന വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തുറന്നു പ്രകടിപ്പിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന് അവകാശമുണ്ട്. 2014ല്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ എല്‍.കെ അദ്വാനി പ്രധാനമന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായി. മോദിക്കുള്ള അതേ അവകാശം രാഹുലിനുമുണ്ട്. ഇക്കാര്യത്തില്‍ രാഹുലിനെ പരിഹസിക്കാന്‍ മോദിക്ക് യാതൊരു അവകാശവുമില്ല-സഞ്ജയ് റാവത്ത് പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ മോദിക്ക് ഒരേയൊരു മാര്‍ഗമേയുള്ളൂ. അത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയാണ്. അല്ലാതെ രാഹുലിന്റെ നിലപാടിനോട് അസ്വസ്ഥത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്ത്യയില്‍ ഇപ്പോഴും കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. 2014ല്‍ അസാധാരണമായ ഒരു സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: