X

‘മന്‍മോഹന്‍സിങ്ങിനെ കളിയാക്കുന്നത് നിര്‍ത്തി സാമ്പത്തിക ഉപദേശങ്ങള്‍ തേടൂ’; ബിജെപിയെ ഉപദേശിച്ച് ശിവസേന

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം തേടാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലൂടെയാണ് മന്‍മോഹന്‍സിങ്ങില്‍ നിന്നും ഉപേദേശങ്ങള്‍ തേടാന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തികരംഗം മോശം അവസ്ഥയിലാണ്. ഇതില്‍ നിന്നും കരകയറാന്‍ മന്‍മോഹന്‍സിങ്ങിന്റെ ഉപേദശം തേടൂ. ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ശിവസേന പറഞ്ഞു. കാശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണെന്നും സാംമ്‌നയില്‍ വ്യക്തമാക്കുന്നു.

നേരത്തെ, ഇന്ത്യയുടെ സാമ്പത്തികരംഗം മോശപ്പെട്ട അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സങ്കുചിത രാഷ്ട്രീയം മറന്ന് വിഷയങ്ങളില്‍ അറിവുള്ളവരുടെ വാക്ക് കേള്‍ക്കാനും അദ്ദേഹം മോദി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാത്തതിനെതിരെയാണ് ശിവസേനയുടെ വിമര്‍ശനം.

chandrika: