X

ശിവകാശിയില്‍ പടക്ക നിര്‍മാണശാലക്കു തീപിടിച്ച് രണ്ടു പേര്‍ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലക്കു തീപിടിച്ച് രണ്ടു പേര്‍ മരിച്ചു. ശിവകാശിക്കടുത്ത് കക്കിവാടന്‍പട്ടിയിലാണ് അപകടമുണ്ടായത്.
മാരിയപ്പന്‍, കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും ശിവകാശിയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്കനിര്‍മാണം നടത്തുന്നതിനിടെ നാലുപേര്‍ ഉണ്ടായിരുന്നു ചെറിയമുറിയില്‍ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്നിബാധ നിയന്ത്രണ വിധേയമാക്കി.

chandrika: