X

ശിവജി പ്രതിമ തകര്‍ന്ന സംഭവം; പ്രതിഷേധം ശക്തമാക്കി ഇന്ത്യ സഖ്യം

ഹാരാഷ്ട്രയിലെ ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധം തുടരുകയാണ് ഇന്ത്യ സഖ്യം. പ്രതിമ തകര്‍ന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിമയുടെ തകര്‍ച്ച ഷിന്‍ഡെ സര്‍ക്കാരിനും തിരിച്ചടിയായി.

ഷിന്‍ഡെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന നിലയില്‍ അവതരിപ്പിച്ച ശിവജി പ്രതിമ, തകര്‍ന്ന് വീണത് മഹാരാഷ്ട്രയില്‍ വന്‍ രാഷ്ട്രീയ വിവാദത്തിനാണു തിരികൊളുത്തിയിരിക്കുന്നത് .സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍ക്കാഴ്ചയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശിവസേന നേതാവ് ആദിത്യ താക്കറെയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സ്മാരകങ്ങള്‍ പോലും സര്‍ക്കാരിന്റെ അഴിമതിക്ക് ഇരയാകുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതെ സമയം പ്രതിമ തകര്‍ന്നതിന്റെ ഉത്തരവാദിത്തം നാവികസേനയുടെ തലയിലിട്ട് മുഖം രക്ഷിക്കാന്‍ ആണ് ബി.ജെ.പിയുടെ ശ്രമം. പ്രതിമയുടെ രൂപകല്‍പനയും നിര്‍മാണവും നാവിക സേനയാണ് നിര്‍വഹിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു പ്രതിമ രൂപകല്‍പ്പന ചെയ്ത കണ്‍സള്‍ട്ടന്റിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 35 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്. 3643 കോടി രൂപ ചെലവിട്ടായിരുന്നു പദ്ധതി. ശില്പി ജയ്ദീപ് ആപ്തെ പൊലീസ് നിരീക്ഷത്തിലാണ് . ശിവജിയുടെ പുതിയ പ്രതിമ നിര്‍മിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് പറഞ്ഞു.

webdesk13: