Categories: indiaNews

ഛത്രപതി ശിവജിയുടെ ‘പുലിനഖം’ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മഹാരാഷ്ട്ര മന്ത്രി ലണ്ടനിലേക്ക്

ഛത്രപതി ശിവജിയുടെ ആയുധമായിരുന്ന പുലിനഖം ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധിര്‍ മുഗന്‍തിവാര്‍ അറിയിച്ചു.നവംബറിൽ ലണ്ടനിലെ മ്യൂസിയത്തിൽനിന്നാണ് പുലിനഖം ഇന്ത്യയിൽ എത്തിക്കുന്നത്.മ്യൂസിയവുമായി ആയുധം വീണ്ടെടുക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നതിനു മന്ത്രി ചൊവ്വാഴ്ച ലണ്ടനിലെത്തും.പുലിനഖമെത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക.1659ല്‍ ബീജാപൂര്‍ സുല്‍ത്താനേറ്റിനെ പരാജയപ്പെടുത്താനായി ഛത്രപതി ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം.ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികമാണ് ഈ വർഷം.

അതേസമയം, പുലിനഖത്തിന്റെ ആധികാരികത സംബന്ധിച്ച് തർക്കമുണ്ട്. ഛത്രപതി ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം വെബ്‌സൈറ്റിൽ പറയുന്നതായി ചരിത്ര വിദഗ്ധൻ ഇന്ദർജിത് സാവന്ത് ചൂണ്ടിക്കാട്ടുന്നു.ശിവസേന (ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെയും പുലിനഖത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്

webdesk15:
whatsapp
line