ന്യൂഡല്‍ഹി: ബിജെപിയുടെ രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്, ഗുജറാത്ത് തെരഞ്ഞടുപ്പകളിലെ പ്രകടനത്തെ വിമര്‍ശിച്ച് ശിവസേന. തനിച്ച് 2019 ലെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശിവസേന നേരെത്ത അറിയിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ട്രെയിലര്‍ ആയിരുന്നു. പിന്നീട് നടന്ന രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഇടവേളയാണ്. ഇനി യഥാര്‍ത്ഥ സിനിമ 2019ല്‍ വരും അപ്പോള്‍ അറിയാം ബിജെപിയുടെ അവസ്ഥ. ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേ സമയം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അവതരിപ്പിച്ച ബജറ്റിനെയും ശിവസേന രൂക്ഷമായി വിമര്‍ശിച്ചു.
ബജറ്റ് കടലാസില്‍ മനോഹരമാണ്. പക്ഷേ ഇതു യഥാര്‍ത്ഥ്യത്തില്‍ നിന്നും അകലെയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ ഉടന്‍ നടത്താന്‍ കഴിയുമെന്ന് സര്‍ക്കാറിന് പോലും പറയാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും ശിവസേനയും തമ്മില്‍ ഭിന്നതയിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പുതിയ പരമാര്‍ശം.