പാലക്കാട്: പാലക്കാട് ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂമി ഇടിഞ്ഞ് താഴ്ന്നു. കേരളമേട്, ശിങ്കംപാറ മേഖലകളിലാണ് ഭൂമി അസ്വാഭാവികമായി ഇടിഞ്ഞു താഴ്ന്നത്.
അഞ്ച് കിലോമീറ്ററോളം ഭാഗത്തെ ഭൂമി ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിലാണ്. ചില സ്ഥലങ്ങളില്‍ ഏഴടിയോളം താഴ്ച്ചയില്‍ വരെ ഭൂമി താഴേക്ക് ഇറങ്ങിപ്പോയിട്ടുണ്ട്. പ്രദേശവാസികള്‍ എല്ലാം കടുത്ത ആശങ്കയിലാണ്. ഇതേതുടര്‍ന്ന് കേരളമേട് ഫോറസ്റ്റ് സ്‌റ്റേഷന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.