X

ഷിരൂര്‍ ദൗത്യം; കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്നപേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ടാങ്കറിന്റെ മഡ് ഗാര്‍ഡാണ് എന്നാണ് സംശയം. ഇന്ന് ഉച്ചയ്ക്കുശേഷം ലക്ഷ്മണന്റെ കടയ്ക്ക്് പിന്നില്‍ ഗംഗാവലിപ്പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഡ്രഡ്ജര്‍ സിപി 4ല്‍ തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. മാത്രമല്ല അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയറും കണ്ടെത്തിയിരുന്നു. പോയിന്റ് 2 വില്‍ നടത്തിയ തെരച്ചിലിലാണ് ഇവയെല്ലാം കണ്ടെത്താനായത്. ഈ പോയിന്റില്‍തന്നെ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റും കണ്ടെത്തിയിരുന്നു.

തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞിരുന്നു. തിരച്ചിലിനാവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന് എത്ര പണം ആവശ്യം വന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിരച്ചിലിന് ആവശ്യമായ തുക നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു്. ജില്ലാ അധികാരികള്‍ മുതല്‍ എല്ലാവരും ദൗത്യത്തിന് പിന്തുണയറിയിച്ചിട്ടുെന്നും തിരച്ചിലിന് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളിലും തിരച്ചില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

webdesk13: