ദോഹ: ഖത്തറിന്റെ പരമ്പരാഗത പായക്കപ്പല്‍ ഫെസ്റ്റ്‌വലിന് കത്താറയില്‍ തുടക്കം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പങ്കാളിത്തവും മല്‍സരവുമാണ് ആറാമത് കത്താറ പായക്കല്‍ഫെസ്റ്റ് വലില്‍ കാണാനായത്. ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും മന്ത്രിമാരുടെയും നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്നലെ ഫെസ്റ്റ്‌വെലിന്റെ ഉദ്ഘാടനം നടന്നത്. കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തിയോടൊപ്പം അതിഥികള്‍ ഫെസ്റ്റ് വല്‍ ചുറ്റിക്കണ്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫെസ്റ്റ് വലിന് ഉണ്ടായ വിജയമാണ് ഇത്തവണത്തെ വന്‍ ജനപങ്കാളിത്തത്തിന് കാരണമെന്ന് അല്‍സുലൈത്തി പറഞ്ഞു. മുന്‍കാമികളെ അനുസ്മരിക്കുന്നതിനായുള്ള ഫത്ഹുല്‍ ഹൈര്‍ മൂന്നിന്റെ സാഹസിക യാത്രയായിരിക്കും ഇത്തവണത്ത പ്രത്യേക പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 19നാണ് ഫെസ്റ്റിവല്‍ അവസാനിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കടല്‍യാത്രികരും സമുദ്ര വ്യാപാര പ്രിയരും ഫെസ്റ്റ്‌വലില്‍ പങ്കെടുക്കുന്നുണ്ട്്. ഉദ്ഘാടന ദിവസം തന്നെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി സന്ദര്‍ശകരും നാവികരുമാണ് പരിപാടിക്കെത്തിയത്. ഫെസ്റ്റ്‌വലിനോടനുബന്ധിച്ച ഫിഷ് മാര്‍ക്കറ്റ്, ബോട്ട് സവാരി, പരമ്പരാഗത കഫേ, ദലൂബ് ഒപിറേട്ട എന്നിവയും ഒരിക്കിയിട്ടുണ്ട്. വൈകുന്നേരം 6.30നാണ് ഫെസ്റ്റ്്‌വല്‍ ആരംഭിക്കുന്നത്. ഗള്‍ഫ് മേഖലയുടെ കടല്‍ പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും ഫെസ്റ്റിവലില്‍ നടക്കുന്നുണ്ട്.