കെ.പി ജലീല്‍
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അദാനിക്കെതിരെ റെയ്ഡിന് മുന്‍കൈയെടുത്തത് സുഖ്‌വീന്ദര്‍ സിംഗ് എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി. രാജ്യത്തെ ശതകോടീശ്വരനെതിരെ നീങ്ങാന്‍ മുഖ്യമന്ത്രിക്ക് ധൈര്യം നല്‍കിയതില്‍ പ്രധാനി മറ്റാരുമല്ല; രാഹുല്‍ ഗാന്ധിയും. ഭാരത് ജോഡോ യാത്രയെയും രാഹുലിനെയും നിരന്തരം പരിഹസിച്ച സി.പി.എം ഭരിക്കുന്ന കേരളത്തില്‍ പോലും ചെയ്യാന്‍ മടിക്കാത്ത നടപടിയാണ് ഹിമാചല്‍ എന്ന ഹിമാലയ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇതിന് കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്‍രെ നേതൃത്വത്തോടാണ്. രാജ്യത്ത് നിമിഷങ്ങള്‍ക്കുള്ളിലെന്നോണം ശതകോടീശ്വരനായി ഉയര്‍ന്നു വന്ന അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ രാഷ്ട്രീയനേതൃത്വത്തിന്റെ കനത്ത പിന്തുണയുണ്ടായിരുന്നു. മോദി അധികാരത്തിലേറിയ 2014 മുതല്‍ക്കാണ് അദാനി ഉയരങ്ങളിലേക്ക് കുതിക്കുന്നത്.അതിന് കാരണം സര്‍ക്കാരുകളുടെ ശക്തമായ സഹായം തന്നെയായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, എണ്ണ സംസ്‌കരണം, ഇറക്കുമതി തുടങ്ങി സകല മേഖലകളിലും കൈവെച്ച അദാനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങളും ഓടുകയായിരുന്നു. പൊടുന്നനെയാണ് അദാനി വന്‍കടക്കെണിയിലാണെന്ന് അമേരിക്കന്‍ ആസ്ഥാനമായ സ്ഥാപനം ഹിന്‍ഡെന്‍ബെര്‍ഗ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ അംബാനിയെയും അദാനിയെയും വെല്ലാന്‍ ആരുമില്ലെന്നും ആര്‍ രാജ്യത്ത് വിജയിക്കണം, ഭരിക്കണം എന്ന ്തീരുമാനിക്കുന്നത് ഇവര്‍ രണ്ടുപേരാണെന്നും ആയിരുന്നു ജനങ്ങളും ചിന്തിച്ച് തുടങ്ങിയത്. ഇവരുമായി ഏറ്റുമുട്ടിയാല്‍ ഭരണം ഒരിക്കലും കിട്ടില്ലെന്നും ധാരണ പരന്നു. അതിനിടയിലാണ ്‌കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അദാനിക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചത്. മുന്‍ ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമ ി പറഞ്ഞത്, അദാനിയുടെ തകര്‍ച്ച മോദിയുടെ തകര്‍ച്ചയാണെന്നാണ്. ഏതായാലും രാജ്യതത്െ വിപ്ലവം പറയുന്ന സര്‍ക്കാരുകള്‍ പോലും മടിച്ചിടത്താണ് ഹിമാചല്‍ കോണ്‍ഗ്രസും സര്‍ക്കാരും വന്‍ സാമ്പത്തികഭീമനെതിരെ നീങ്ങിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തലയിലെ പൊന്‍തൂവലാണെന്നതില്‍ സംശയമില്ല.കേരളത്തില്‍ അദാനി ഗ്രൂപ്പിന് മല്‍സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചും പുനരധിവാസം നല്‍കാതെയും സര്‍വസഹായവും നല്‍കുന്ന തിരക്കിലാണ് സി.പി.എം എന്നതാണ് ഇതിലെ വിരോധാഭാസം.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ജി.എസ്.ടി അടക്കുന്നില്ലെന്നാണ ്‌സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അക്കാലമത്രയും സംസ്ഥാനം ഭരിച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നു എന്നത് ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ലാളനകളെത്ര അദാനിക്കുണ്ട് എന്നതിന് തെളിവാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ ്ഹിമാചലില്‍ അദാനി എണ്ണവ്യവസായ രംഗത്ത് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. തുല്യഓഹരികളാണുള്ളത്. ഇത്തരത്തില്‍ ആറ് കമ്പനികള്‍ സംസ്ഥാനത്ത് മാത്രമുണ്ട്.