X
    Categories: gulfNews

കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് ചുമതലയേറ്റു

കുവൈറ്റ് സിറ്റി: കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സ്വബാഹ് ചുമതലയേറ്റു. ഷെയ്ഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മരണത്തെ തുടര്‍ന്നാണ് പുതിയ അമീറിന്റെ നിയമനം. കുവൈത്തിന്റെ പതിനാറാമത്തെ അമീറാണ് ഷെയ്ഖ് നവാഫ്.

ഇന്നലെ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തില്‍ പുതിയ അമീറായി ഷെയ്ഖ് നവാഫിനെ തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നു നടന്ന പ്രത്യേക സമ്മേളനത്തില്‍ അമീറായി ഷെയ്ഖ് നവാഫ് സത്യപ്രതിജ്ഞ ചെയ്തു. 2006 ഫെബ്രുവരി 7 മുതല്‍ കിരീടാവകാശിയായി തുടരുകയായിരുന്നു ഷൈഖ് നവാഫ്.

1937 ജൂണ്‍ 25നാണ് ഷെയ്ഖ് നവാഫിന്റെ ജനനം. കുവൈത്തിന്റെ മൂന്നാമത് അമീര്‍ ഷെയ്ഖ് അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹിന്റെയും യമാമയുടെയും മകനായി കുവൈത്ത് സിറ്റിയിലാണ് ജനിച്ചത്. 2003 മുതല് കുവൈത്ത് പപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരിക്കെയാണ് 2006 ല്‍കിരീടാവകാശിയായി നിയമിതനാകുന്നത്. കഴിഞ്ഞ പതിനാലു വര്ഷമായി അമീറിന് എല്ലാ പിന്തുണയും നല്കി ഷെയ്ഖ് നവാഫ് കൂടെ തന്നെയുണ്ടായിരുന്നു.

web desk 1: