വിശുദ്ധഗ്രന്ഥത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല; ജലീലിനെതിരെ ഹൈദരലി തങ്ങള്‍

മലപ്പുറം: ഖുര്‍ആന്‍ വിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയവിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നു തങ്ങള്‍ മനോരമ ന്യൂസ് നേരേ ചൊവ്വേ യില്‍ തങ്ങള്‍ പറഞ്ഞു. അയോധ്യ വിഷയത്തില്‍ ബിജെപിയുടെ കെണിയില്‍ മുസ്‌ലിം ലീഗ് വീഴില്ല.

വൈകാരിക പ്രതികരണം ഗുണം ചെയ്യുക ബിജെപിക്കാണ്. മുസ്‌ലിം ലീഗ് നിലപാട് അതല്ല. മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വളംവച്ചുകൊടുക്കാനില്ല. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്്ലിം ലീഗിന്റെ ചുമതല പി.കെ. കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണെന്നും തങ്ങള്‍ വ്യക്തമാക്കി.

Test User:
whatsapp
line