മദീന കേരളത്തിൽ നിന്ന് വിശുദ്ധ ഹജജ് കർമ്മത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ച മലയാളി തീർഥാടകൻ മദീനയിലെത്തി. കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രവിവിധ രാജ്യങ്ങൾ കടന്നാണ് ഇന്നെലെ ശിഹാബ് ചോറ്റൂർ മദീനയിലെത്തിയത്.
പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്,കുവൈറ്റ്, സൗദിയടക്കമുള്ള രാജ്യങ്ങളിലൂടെ 8000ത്തിലധികം കിലോമീറ്റർതാണ്ടിയാണ് ഇന്നലെ മദീനയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള അകുലിലെത്തിയത്. വിശ്രമത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ മസ്ജിദുനബവ്വിയിലെത്തും.
ഹജജ്ന് ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് മുമ്പായി ഹജ്ജ് കമ്മത്തിനായി മക്കയിലേക്ക് പോകും. പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേക്കും സൗദി കുവൈറ്റ് അതിർഥിയിൽ രണ്ട് കിലോമീറ്ററുമാത്രമാണ് വാഹനത്തിൽ സഞ്ചരിച്ചെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ആരംഭിച്ച യാത്ര പതിന്നെന്ന് മാസം പിന്നിടുമ്പോഴാണ് മദീനയിലെത്തുന്നത്.
സൗദി കുവൈറ്റ് അതിർഥിയായ അൽ റഖായി വഴി സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചോറ്റൂരിനെ പല സ്ഥലങ്ങളിലും മലയാളികളടക്കമുള്ള ആളുകൾ സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തിരുന്നു. മദീനയിലെത്തിയ അദ്ദേഹത്തെ മദീന കെ എം സി സി പ്രവർത്തകർ സന്ദർശിക്കുകയും സ്നേഹന്വാഷണങ്ങൾ നടത്തുകയും ചെയ്തു. അൽഖസീമിൽ അദ്ദേഹത്തെ അനുഗമിച്ച് മഞ്ചേശ്വരം സ്വദേശി റഫീഖ് ഫൈസിയും കൂടെയുണ്ട്.
ഫോട്ടോ കേരളത്തിൽ നിന്നും കാൽനടയായി മദീനയിലെത്തിയ ഹജ്ജ് തീർഥാടകൻ ശിഹാബ് ചോറ്റൂരിനെ മദീന കെ എം സി സി പ്രവർത്തകർ സന്ദർശിക്കുന്നു